ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യൻ സന്ദർശനത്തിന് എത്തുന്നു. സെപ്തംബർ ഒൻപതി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇസ്രായേലിന്റെ പ്രധാനമന്ത്രി ഡേവിഡ് ബെൻ ഗുറിയോണിനെ മറികടന്ന് ജൂലൈ 20 ന് ഇസ്രായേൽ പ്രധാനമന്ത്രിയായി ചരിത്രം എഴുതിയ നെതന്യാഹു ഇപ്പോൾ കടുത്ത രാഷ്ട്രീയ വെല്ലുവിളി നേരിടുകയാണ്.
സെപ്തംബർ ഒൻപതിന് ഏതാനം മണിക്കൂറുകൾ മാത്രമാണ് പ്രധാനമന്ത്രി ഇന്ത്യയിൽ ഉണ്ടാവുക. ആ സമയത്ത് അദ്ദേഹത്തെ സന്ദർശിക്കാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്.മറ്റു യോഗങ്ങളൊന്നും നിലവിൽ ആസൂത്രണം ചെയ്തിട്ടില്ല. വരും ദിവസങ്ങളിൽ എന്തെങ്കിലും തീരുമാനങ്ങൾ ഉണ്ടാകും. ബിസിനസ് യോഗങ്ങളും നടത്താനും സാധ്യതയുണ്ട്.
Discussion about this post