ഡൽഹി: എയർസെൽ- മാക്സിസ് അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും താത്കാലിക ആശ്വാസം. സി ബി ഐയും എൻഫോഴ്സ്മെന്റും സംയുക്തമായി നടത്തുന്ന അന്വേഷണത്തിൽ ഓഗസ്റ്റ് 9 വരെ ഇരുവരുടെയും അറസ്റ്റ് ഉണ്ടാകില്ല.
ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ പ്രത്യേക കോടതി ജഡ്ജി ഓ പി സെയ്നി ഇവർക്ക് ഈ മാസം 9ആം തീയതി വരെ ഇളവ് അനുവദിച്ചു.
എയർസെൽ- മാക്സിസ് ഇടപാടിൽ വിദേശനിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇരുവർക്കുമെതിരെ നടപടികൾ ആരംഭിച്ചത്.
2006ല്‍ ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കമ്പനിക്ക് 600 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ നിയമങ്ങൾ മറികടന്ന് അനുമതി നൽകിയതാണ് കേസ്. ഇതിനായി 26 ലക്ഷം രൂപ കാർത്തി ചിദംബരം കൈക്കൂലി വാങ്ങിയതായാണ് എൻഫോഴ്സ്മെന്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
Discussion about this post