ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. കേസില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ല. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കരുതാന്‍ വസ്തുതകളില്ലെന്നും കോടതി പറഞ്ഞു.
ആരോപണ വിധേയന് മന്ത്രിയായതിനാല്‍ ജാഗ്രതയോടെ കേസ് അന്വേഷിക്കണം. സത്യം പുറത്തുകൊണ്ടു വരാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിയണമെന്നും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്നും വിജിലന്‍സിന് കോടതി നിര്‍ദേശം നല്കി.
കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആരോപണമുന്നയിച്ച ബിജു രമേശ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.മുന്‍ എംഎല്‍എ എ.വി താമരാക്ഷനാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
Discussion about this post