ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ സമവായമുണ്ടാക്കണമെന്ന് നീതി ആയോഗ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. ബില്‍ ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. സമവായമുണ്ടായില്ലെങ്കില്‍ തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിടണമെന്നും മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ അനിശ്ചിതത്വം ഗ്രാമവികസനത്തെ ബാധിക്കുമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. രാഷ്ട്രീയ താത്പര്യങ്ങള്‍ മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ വിട്ടുനിന്നു. ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് തീരുമാനം.
സിക്കിം അടക്കമുള്ളവടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി പ്രത്യേക യോഗവും പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. നീതി ആയോഗ് ഭരണസമിതിയുടെ രണ്ടാമത്തെ യോഗമാണ് ഇന്ന് നടന്നത്..
Discussion about this post