രാജീവ് ഗാന്ധി വധം അടക്കമുള്ള കേസുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ചിന്റെയാണ് നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട സ്റ്റേ നീക്കാനാകില്ല എന്നും കോടതി അറിയിച്ചു.
രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട ഏഴു പ്രതികള്‍ക്ക് മാപ്പ് നല്‍കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണ് വിഷയം സുപ്രീം കോടതിക്ക് മുന്പില് എത്തിയത്.
Discussion about this post