ഡല്‍ഹി. സുനന്ദപുഷ്ക്കറിനെ കൊലപ്പെടുത്തിയത് ആരാണെന്ന് ശശി തരൂരിന് അറിയാമെന്ന് ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. അതേസമയം തരൂരല്ല സുനന്ദയെ കൊന്നതെന്നും സ്വാമി വിശദീകരിച്ചു.
കേസ് ഡല്‍ഹി പോലിസ് ഇപ്പോള്‍ കാര്യക്ഷമമായി അന്വേഷിക്കുന്നുണ്ട്. സുനന്ദ പുഷ്ക്കറിന്റെ സഹായി സുനിലിനെ കുറിച്ച് പോലിസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്നതിനാല്‍ പോലിസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം. താന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചതിന് ശേഷമുള്ള പോലിസ് കാര്യങ്ങള്‍ ഗൗരവമായി എടുത്തതെന്നും സ്വാമി പറഞ്ഞു. സത്യം ഏപ്പോഴായാലും പുറത്ത് വരും. ശശി തരൂരിന് സത്യം പുറത്ത് പറയാനുള്ള സമയമാണിതെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
സുനന്ദയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍ സുധീര്‍ ഗുപത് ചെയ്തത് കൃത്യമായ കാര്യമാണ്. അദ്ദേഹം ഗോല്ഡമെഡല് വാങ്ങിയ ആളാണ്. ശശി തരൂരിനെ പോലെ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലായിരിക്കും പക്ഷേ നല്ല അറിവുള്ള വ്യക്തിയാണ്’-സ്വാമി പറഞ്ഞു.
Discussion about this post