പോലീസ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ജന്മദിനത്തിന് ഉദ്യോഗസ്ഥര്‍ക്ക് കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നിര്‍ബന്ധിത അവധി നല്‍കാനുള്ള ഉത്തരവ് ഇറക്കി. മൂന്നാര്‍ ഡിവൈഎസ്പി എം.രമേഷ് കുമാറാണ് ജന്മദിനം ആഘോഷിക്കാനായി നിര്‍ബന്ധിത അവധി നല്‍കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്നാര്‍ സബ് ഡിവിഷനിലുള്ള പരിധിയിലുള്ള എട്ടോളം പോലീസ് സ്റ്റേഷനുകളിലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുക.
ഔദ്യോഗിക കൃത്യനിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ കടുത്ത മാനസിക സമ്മര്‍ദം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ഇതനുസരിച്ച് ജന്മദിനത്തില് ഉദ്യോഗസ്ഥര്‍ക്ക് അവധിയെടുക്കേണ്ട ആവശ്യമില്ല. നിര്‍ബന്ധിത അവധി നല്‍കിയാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്. അതേസമയം ജന്മദിനത്തില് സ്വന്ത ഇഷ്ടപ്രകാരം ചെയ്യാനാഗ്രഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഈ ഉത്തരവ് ബാധകമാകില്ല.
നടപടിയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പ്രകാരം നോമിനല്‍ റോളില്‍ പേര് മലയാളം, ഇംഗ്ലീഷ് മാസങ്ങള്‍ക്കനുസൃതമായി രേഖപ്പെടുത്തും. സബ് ഡിവിഷനിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഉത്തരവ് ബാധകമാണ്.
Discussion about this post