ഹൂസ്റ്റണിൽ അരലക്ഷം ഇന്ത്യൻ ജനതയ്ക്ക് മുന്നിലേക്ക് ആവേശം വാരി വിതറി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി.പ്രധാനമന്ത്രി വേദിയിലെത്തിയതോടെ ‘ഹൗഡി മോദിയ്ക്ക്’ആവേശമായ തുടക്കം.മോദിയെ ഡൊലക് കൊട്ടിയാണ് ഇന്ത്യ- അമേരിക്കൻ ജനത സ്വീകരിച്ചത്.
ഹൂസ്റ്റൺ മേയർ ജോൺകോർണിൻ മോദിയെ സ്വാഗതം ചെയ്തു. ഉടൻ ട്രംപും,മോദിയും പ്രസംഗിക്കും.മോദിയെ സ്വീകരിക്കാൻ യുഎസിന്റെ നിരവധി പ്രതിനിധികൾ സ്റ്റേഡയത്തിൽ എത്തിയിരുന്നു. ഇന്ത്യയും ടെക്സാസും തമ്മിൽ സാംസ്കാരിക ബന്ധമുണ്ടെന്ന് മേയർ പറഞ്ഞു.
മോദി ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്യും. 60 ഓളം വരുന്ന അമേരിക്കൻ പ്രതിനിധികളെ സ്വാഗതം ചെയ്യുന്ന ചടങ്ങ് നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഔദ്യോഗികമായി ക്ഷണിച്ചു. ഡിസംബറിലോ ജനുവരി ആദ്യമോ ട്രംപ് ഇന്ത്യയിലെത്തും.
Thank you Houston for such amazing affection! #HowdyModi pic.twitter.com/xlbWsMVkae
— PMO India (@PMOIndia) September 22, 2019
യുഎസ് ഹൗസ് ലീഡർ സ്റ്റെനി ഹോയർ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നു . നമ്മുടെ ജനങ്ങൾ ഒരോ സ്വപ്നങ്ങളുളളവരാണ്്. അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയാണ് ഇന്ത്യ. പങ്കാളി മാത്രമല്ല അമേരിക്കയുടെ വിശ്വസ്തരായ സുഹൃത്താണ് ഇന്ത്യ. അമേരിക്ക ഇന്ത്യൻ ജനതയോട് കടപ്പാട് ഉളളവരാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം യു.എസിന് പ്രചോദനം ആയിട്ടുണ്ട്. നമ്മൾ ഒരുമിച്ചുളള പ്രവർത്തനം മറ്റു ലോക രാജ്യങ്ങൾക്ക് പ്രചോദനമാകുമെന്ന് സ്വാഗത പ്രസംഗത്തിൽ ഹോയർ പറഞ്ഞു.
Discussion about this post