പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കില്ലെന്ന് ജനപക്ഷം പാര്‍ട്ടി നേതാവ് ഷോണ്‍ ജോര്‍ജ്. ഫ്ലാറ്റ് പൊളിച്ചു മാറ്റുന്ന കാര്യത്തില്‍ ബെറ്റ് വയ്ക്കാനുണ്ടോയെന്ന് ഷോണ്‍ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ഫ്ലാറ്റ് പൊളിക്കാനുള്ള പണിയല്ല ഇപ്പോള്‍ നടക്കുന്ന പ്രഹസനമെന്നും ഷോണ്‍ ജോര്‍ജ് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആരെങ്കിലും ബെറ്റ് വെക്കുന്നോ ?
ഞാൻ പറയുന്നു മരടിലെ ഫ്ലാറ്റ് പൊളിക്കില്ല എന്ന്….
അതിനുള്ള പണിയല്ലേ ഇപ്പൊ നടത്തുന്ന ഈ പ്രഹസനം….
NB : അർഹമായ നഷ്ടപരിഹാരം ഫ്ലാറ്റ് നിര്മാതാക്കളിൽനിന്നും ഈടാക്കി അവർക്ക് നൽകുകയും, കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും ചെയ്യണമെന്നാണ് എന്റെ നിലപാട്
https://www.facebook.com/permalink.php?story_fbid=2384392761810900&id=100007205985617
Discussion about this post