ഡല്‍ഹി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിന്റെ വിചാരണകോടതി മാറ്റണമെന്നാവശ്യപ്പെട്ട് കേസന്വേഷിക്കുന്ന സിബിഐ സംഘം സുപ്രിം കോടതിയില്‍ ഹര്‍ജി നല്കി. ഇപ്പോള്‍ കേസ് പരിഗണിക്കുന്നത് തലശ്ശേരി സെഷന്‍സ് കോടതിയാണ്. ിവിടെ നിന്ന് വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് സിബിഐ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
എറണാകുളത്ത് സിബിഐ യൂണിറ്റ് ഓഫിസുള്ള സാഹചര്യത്തില്‍ കേസിന്റെ വിചാരണ എറണാകുളത്ത് നടക്കുന്നത് സിബിഐയ്ക്ക് സൗകര്യമാകും. ഈയൊരു സാഹചര്യം കൂടി വ്യക്തമാക്കി കൊണ്ടാണ് സിബിഐ ഹര്‍ജി നല്‍കിയിരിക്കുന്നത്.
സിപിഎം നേതാക്കള്‍ പ്രതികളായ കേസിന്റെ വിചാരണ തലശ്ശേരിയില്‍ നടക്കുന്നത് സുരക്ഷ പ്രശ്നമുണ്ടാക്കുമെന്നും സിബിഐ കരുതുന്നുണ്ട്. കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്. അത്തരത്തില്‍ അറസ്റ്റ് നടക്കുന്നതോടെ കമ്ണൂരില്‍ സിപിഎം വലിയ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തില്‍ കേസ് തലശ്ശേരിയില്‍ തുടരുന്നത് സിബിഐയ്ക്ക് ബുദ്ധിമുട്ടാകും.
Discussion about this post