മുംബൈ: രാഷ്ട്രപതിക്കു വീണ്ടും ദയാഹര്‍ജി സമര്‍പ്പിക്കാന്‍ 1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ നീക്കം. മേമന് നേരിട്ട് നല്കുന്ന ആദ്യ ദയാഹര്‍ജിയാണിത്.വധശിക്ഷ ശരിവച്ച സുപ്രീംകോടതി വിധി വന്നു മണിക്കൂറുകള്‍ക്കകമാണ് മേമന് നാഗ്പൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് ദയാഹര്‍ജി കൈമാറിയത്.
നേരത്തെ യാക്കൂബ് മേമനു വേണ്ടി സഹോദരനായ സുലെയ്മാനാണ് രാഷ്ട്രപതിക്കു ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇത് കഴിഞ്ഞവര്‍ഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു.
ഇന്നലെയാണ് മേമന് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി തള്ളി വധശിക്ഷ സുപ്രീംകോടതി ശരിവച്ചത്. തുടര്‍ന്നാണ് ദയാഹര്‍ജി സമര്‍പ്പിക്കാന്‍ മേമന് തീരുമാനിച്ചത്. തിരുത്തല്‍ ഹര്‍ജിയും തള്ളിയതോടെ ഈ മാസം 30ന് തൂക്കിലേറ്റാനായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ വീണ്ടും ദയാഹര്‍ജി സമര്‍പ്പിച്ചതോടെ ഇതു നീണ്ടുപോകും.
ഈ ഹര്‍ജി രാഷ്ട്രപതി തള്ളികളഞ്ഞാലും മേമന്റെ വധശിക്ഷ 30ന് നടപ്പാക്കില്ല. ദയാഹര്‍ജി തള്ളി 14 ദിവസങ്ങള്‍ക്കു ശേഷമേ ശിക്ഷ നടപ്പാക്കാവൂ എന്നു സുപ്രീം കോടതിയുടെ വിധിയുണ്ട്. വധശിക്ഷ സ്വീകരിക്കാന്‍ പ്രതി മാനസികമായി തയാറാകുന്നതിനും വീട്ടുകാരുമായി അവസാനമായി സംസാരിക്കുന്നതിനും വേണ്ടിയാണിത്.
Discussion about this post