ഇറാൻ പിന്തുണയുള്ള പലസ്തീൻ തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് ജിഹാദിലെ ഒരു ഉന്നത കമാൻഡറെ ഇസ്രായേൽ കൊലപ്പെടുത്തി. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പലസ്തീൻ ഇസ്ലാമിക് ജിഹാദ് എന്ന തീവ്രവാദ ഗ്രൂപ്പിന്റെ മുതിർന്ന കമാൻഡർ ബഹാ അബു അൽ അത ആണ് കൊല്ലപ്പെട്ടത്.ഗാസ മുനമ്പിലായിരുന്നു സംഭവം
ബഹാ അബു അൽ അതയുടെ വീട്ടിൽ നടന്ന മിസൈൽ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടു ഇവരുടെ നാല് കുട്ടികൾക്കും ഒരു അയൽവാസിക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. രാജ്യത്തിന് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന അബു അൽ അത ഒരു ‘ടിക്കിംഗ് ബോംബായിരുന്നെന്ന്’ ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post