തലശേരി: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ സിബിഐ പ്രതി ചേര്‍ത്ത സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസിലെ മുഖ്യപ്രതി വിക്രമനെ ഒളിവില്‍ കഴിയാന്‍ സഹായിക്കുകയും ചികിത്സയ്ക്ക് സൗകര്യം ഒരുക്കി എന്നതുമാണ് മധുസൂദനന്റെ പേരിലുള്ള കുറ്റം.
ജാമ്യാപേക്ഷ തള്ളിയതോടെ മധുസൂധനനെ സി.ബി.ഐ അറസ്റ്റു ചെയ്തേക്കും. കേസുമായി ബന്ധപ്പെട്ട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.
Discussion about this post