ഡെട്രോയിറ്റ്: വിശ്വാസി സമൂഹങ്ങളുടെ പോര് ശക്തമാക്കിക്കൊണ്ട് പത്തു കല്പ്പനകള്ക്ക് എതിര്‍വശത്ത് സാത്താന് പ്രതിഷ്ഠ. ബൈബിള്‍ വിഷയമാക്കുന്ന പത്തുകല്‍പ്പന സ്മാരകത്തിന് തൊട്ടെതിര്‍വശത്ത് സാത്താന്റെ ക്ഷേത്രവും പ്രതിഷ്ഠയും സ്ഥാപിച്ചതിനെതിരേ കൈസ്ര്തവര്‍ രംഗത്ത് വന്നു.അമേരിക്കയിലെ ഡെട്രോയിറ്റില്‍ സാത്താന് വിശ്വാസക്കാരാണ് സാത്താന് ക്ഷേത്രവും അതിലെ ഒമ്പതടി ഉയരം വരുന്ന പ്രതിഷ്ഠയും വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തത്.
പത്തു കല്പ്പനകളും സാത്താനും നില്‍ക്കുന്നത് ഡെട്രോയിറ്റ് നദിക്ക് സമീപം സര്‍ക്കാര്‍ ഭൂമിയിലാണ്. ഒക്ലോമയിലെ ബൈബിള്‍ വിഷയമാക്കുന്ന പത്തു കല്‍പ്പന സ്മാരകത്തിന് സമീപത്ത് ശനിയാഴ്ച രാത്രി രഹസ്യമായാണ് സാത്താന്റെ വെങ്കല പ്രതിമ സാത്താന് വിശ്വാസികള്‍ സ്ഥാപിച്ചത്. രാത്രി 11.30 യോടെയായിരുന്നു ഒറ്റക്കല്‍ പ്രതിഷ്ഠ നടന്നത്. ഈ സന്ദര്ഭത്തിലേക്ക് പ്രത്യേക ടിക്കറ്റ് നല്‍കിക്കൊണ്ട് ഇ മെയില്‍ വഴി വിശ്വാസികള്‍ക്ക് വിവരം നല്‍കുകയും ചെയ്തിരുന്നു. പ്രതിഷ്ഠാ കര്മ്മത്തിന് നൂറുകണക്കിന് സാത്താന് വിശ്വാസികള്‍ എത്തുകയും പ്രാര്ത്ഥിക്കുകയുമെല്ലാം ചെയ്തു. പ്രതിമയ്ക്കൊപ്പം പോസ് ചെയ്ത് ഫോട്ടോയെടുക്കാനും വിശ്വാസികള്‍ മറന്നില്ല.
ചിറകുകളുള്ള മനുഷ്യമൃഗത്തിന്റേതാണ് രൂപം. ആടിന്റെ തലയും മനുഷ്യഉടലും അപ്പുറത്തും ഇപ്പുറത്തും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉള്‍പ്പെട്ട രൂപത്തിന്റെ ഡിസൈന്‍ നേരത്തേ പുറത്തുവിട്ടതാണ്. വെങ്കലപ്രതിമ അര്‍ക്കന്‍സാസിലേക്ക് കൊണ്ടുപോകാനാണ് ആദ്യം പദ്ധതി ഇട്ടിരുന്നതെങ്കിലും ഈ വര്‍ഷം ആദ്യം പത്തു കല്‍പ്പന സ്മാരകത്തിന് സമീപം അനുവദിക്കപ്പെടുക ആയിരുന്നെന്ന് സാത്താന് വിശ്വാസികളുടെ ഡിട്രോയിറ്റ് ചാപ്റ്റര്‍ അധികൃതര്‍ പറയുന്നു. പ്രതിഷ്ഠയ്ക്കെതിരേ പ്രദേശത്തെ ക്രൈസ്തവ വിശ്വാസികള്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ദൈവവും സാത്താനും ഒരേ രേഖയില്‍ ഇരിക്കട്ടെ എന്നാണ് യുക്തിവാദികള്‍ അഭിപ്രായപ്പെടുന്നത്.
Discussion about this post