തിരുവനന്തപുരം: കേരളത്തില്‍ എസ്.എന്‍.ഡി.പി. യോഗവുമായി കൈകോര്‍ക്കാനുള്ള ബിജെപി നീക്കത്തെ ശക്തമായി പ്രതിരോധിക്കാന്‍ സിപിഎം തയ്യാറടുക്കുന്നു. എസ്എ്#ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നനടേശനെതിരെ യോഗത്തിന് അകത്തും പുറത്തും പ്രചരണം നടത്തി പ്രതിരോധം രൂപപ്പെടുത്താനാണ് ആലോചന.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ ഈ നീക്കം സിപിമ്മിന് തിരിച്ചടിയുണ്ടാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥികള്‍ ബിജെപി ബാനറില്‍ മത്സരിക്കുന്നത് തടയാനുള്ള നീക്കമായിരിക്കും സിപിഎം താഴേതട്ട് മുതല്‍ സ്വീകരിക്കുക. എസ്എന്‍ഡിപി അണികളെ കൂടെ നിര്‍ത്തി മുന്നോട്ട് പോകണമെന്ന നിര്‍ദ്ദേശം പാര്‍ട്ടി ഘടകങ്ങള്‍ക്ക് നല്‍കിയേക്കും.
അതേസമയം എസ്എന്‍ഡിപി -ബിജെപി സഖ്യം ഏത് രൂപത്തിലുള്ളതായിരിക്കും എന്നതിനെ കുറിച്ച് ഇനിയും വ്യക്ത വരാത്തതാണ് മറ്റൊരു പ്രശ്നം. എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി തെരഞ്ഞെടുപ്പ് സഹകരണത്തിലേക്ക് നീങ്ങാനുള്ള സാധ്യതയും പാര്‍ട്ടി തള്ളികളയുന്നില്ല. അത്തരത്തിലൊരു നീക്കം ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കുക എളുപ്പമാകുമെന്നാണ് സിപിഎമ്മിന്റെ കണക്ക് കൂട്ടല്‍. അതേസമയം കൃത്യമായ രൂപമില്ലാത്ത കൂട്ടുകെട്ടുകളുണ്ടാക്കുകയും, ഈഴവ സമുദായം ബിജെപിയ്ക്കൊപ്പം എന്ന പ്രചരണം വരുകയും ചെയ്താല്‍ അത് ബിജെപിയ്ക്ക് വലിയ മുന്നേറ്റത്തിന് സാധ്യതയൊരുക്കും.
എന്തായാലും എസ്.എന്‍.ഡി.പി. യോഗവും ബി.ജെ.പി.യും തമ്മിലുരുത്തിരിയുന്ന രാഷ്ട്രീയ സഹകരണത്തിന്റെ അപകടങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താനും പാര്‍ട്ടിയണികളെ ബോധവത്കരിക്കാന്‍ സി.പി.എം. തീരുമാനിച്ചിട്ടുണ്ട്. വെള്ളാപ്പള്ളിയ്ക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച് പാര്‍ട്ടി നേതാക്ക്ള്‍ പരസ്യമായി രംഗത്തെത്തിയതും ഇതിന്റെ ഭാഗമാണ്. അടുത്തമാസം ചേരുന്ന സംസ്ഥാന കമ്മറ്റി യോഗങ്ങള്‍ക്ക് ശേഷം സിപിഎം ഇക്കാര്യത്തില്‍ പരസ്യമായ ഒരു നിലപാട് സ്വീകരിക്കും. ആഗസ്ത് 12, 13, 14 തീയതികളിലാണ് സംസ്ഥാനസെക്രട്ടേറിയറ്റ്-സംസ്ഥാന സമിതിയോഗങ്ങള്‍ നടക്കുന്നത്.
Discussion about this post