കെയ്‌റോ:ഈജിപ്തിന് അമേരിക്ക എട്ട് യുദ്ധവിമാനങ്ങള്‍ നല്‍കും. ഈജിപ്തിന് നല്‍കിവരുന്ന സൈനികസഹായത്തിന്റെ അടിസ്ഥാനത്തിലാണിത്. എഫ് 16 യുദ്ധവിമാനമങ്ങളാണ് ഈജിപ്തിന് നല്‍കുക. അമേരിക്കന്‍ എംബസിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതിന് പുറമേ ഈ വര്‍ഷമവസാനത്തോടെ 4 വിമാനങ്ങള്‍കൂടി യുഎസ് നല്‍കും. ഇതോടെ ഈ വര്‍ഷം ആകെ നല്‍കുന്ന വിമാനങ്ങളുടെ എണ്ണം 12 ആകും.
അത്യാധൂനിക സജ്ജീകരണങ്ങളോടുകൂടിയ വിമാനങ്ങളാണ് ഈജിപ്തിന് നല്‍കുന്നതെന്ന് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി. ഇത് ഭീകരാക്രമണങ്ങള്‍ക്കെതിരെയുളള ഈജിപ്തിന്റെ പോരാട്ടങ്ങള്‍ക്ക് ശക്തിപകരുമെന്നും അധികൃതര്‍ പറഞ്ഞു.
Discussion about this post