കാർഗിൽ: ലഡാക്കിൽ കാർഗിലിന് സമീപം റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. വൈകുന്നേരം 6.34ഓടെയായിരുന്നു ഭൂചലനം.
10 കിലോമീറ്റർ ആഴത്തിലുണ്ടായ ചലനം കാർഗിലിന്റെ 165 കിലോമീറ്റർ വടക്ക് കിഴക്ക് വരെ സ്വാധീനം ചെലുത്തിയതായി ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി അറിവില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Discussion about this post