പെഷവാര്‍: അക്തര്‍ മുഹമ്മദ് മന്‍സൂറിനെ താലിബാന്റെ പുതിയ തലവനായി തെരഞ്ഞെടുത്തതായി അറിയില്ലെന്ന് മുന്‍ നേതാവ് മുല്ല ഒമറിന്റെ കുടുംബം. താനാണ് പുതിയ തലവന്‍ എന്ന് അവകാശപ്പെടുന്ന ശബ്ദ സന്ദേശം അക്തര്‍ മന്‍സൂര്‍ പുറത്തു വിട്ടിരുന്നു. മന്‍സൂറിനെ തലവനായി അംഗീകരിക്കില്ലെന്ന് ചില താലിബാന് നേതാക്കള്‍ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഈ ശബ്ദ സന്ദേശം പുറത്തു വിട്ടത്.
സംഘടനയിലെ അംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വത്യാസം പാടില്ല. അത് എതിരാളികളെ സന്തോഷിപ്പിക്കും. സംഘടനയില്‍ ഐക്യം വേണം എന്നിങ്ങനെ ശബ്ദസന്ദേശത്തില്‍ അക്തര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മന്‍സൂറിനെ അംഗീകരിക്കില്ലെന്നാണ് മുല്ല ഉമറിന്റെ കുടുംബം പറയുന്നത്. മുതിര്‍ന്ന നേതാക്കളാണ് പുതിയ തലവനെ തെരഞ്ഞെടുക്കേണ്ടത് എന്നാണ് മുല്ല ഒമറിന്റെ കുടുംബത്തിന്റെ നിലപാട്
Discussion about this post