അബുജ: നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 178 പേരെ മോചിപ്പിച്ചതായി സൈന്യം. രക്ഷപ്പെടുത്തിയവരില്‍ 101 പേര് കുട്ടികളും 67 പേര് സ്ത്രീകളുമാണ്. ബോര്‍ണോ സംസ്ഥാനത്തെ ബാമയില്‍ നിന്നാണ് സൈന്യം ഇവരെ മോചിപ്പിച്ചത്.
നിരവധി തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്ത സൈന്യം ഒരു ബോക്കോ ഹറാം കമാന്‍ഡറെ പിടികൂടിയെന്നും നൈജീരിയന്‍ സൈനിക വക്താവ് അറിയിച്ചു. വ്യോമസേനയുടെ സഹായത്തോടെയായിരുന്നു ആക്രമണം.
Discussion about this post