പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് നടക്കുന്ന പ്രകടനത്തിൽ പങ്കെടുക്കാനെത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ദിനത്തിൽ, ഹൈദരാബാദിൽ സംഘടിപ്പിച്ചിരുന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കാൻ എത്തിയതാണ് ചന്ദ്രശേഖർ ആസാദ്. പോലീസ് അനുവാദമില്ലാതെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചതിനാണ് അറസ്റ്റ്.
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്, ഹൈദരാബാദ് സർവ്വകലാശാല എന്നിവിടങ്ങളിലെ വിദ്യാർഥികൾ നഗരത്തിലെ നിരവധി ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, ഇവയിൽ പങ്കെടുക്കുന്നതിന് മുൻപ് വൈകീട്ട് നാലു മണിയോടെ ചന്ദ്രശേഖർ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.
Discussion about this post