ഡല്‍ഹി: ഡല്‍ഹിയുടെ വികസനം ബിജെപി സര്‍ക്കാറിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. സംസ്ഥാനത്തിന്റെയും ആളുകളുടെയും വികസനം ഉറപ്പുവരുത്താന്‍ ബിജെപിയ്ക്കു മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1731 അനധികൃത കോളനികളാണ് ഡല്‍ഹിയില്‍ ഉണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിജി ഈ കോളനികള്‍ ക്രമീകരിച്ചു. ഇതിനെതിരെ കെജ്രിവാള് തടസ്സം നിന്നെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങള്‍ക്കായി നല്കുന്ന ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാതെ ഡല്‍ഹിയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ആംആദ്മി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post