കൊച്ചി: കൊച്ചി: കളമശ്ശേരി ദേശീയപാത അതോറിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രതിനിധി തുഷാര്‍ സാരഥിയെ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് വാര്‍ത്താ സമ്മേളനം നടത്തി ഇറങ്ങമ്പോഴാണ് തുഷാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കേസുമായി ബന്ധപ്പെട്ട്കേരളാ സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ജീവനക്കാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജയ്സണ്‍ കൂപ്പറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തുഷാറിന്റെ അറസ്റ്റ്.
കഴിഞ്ഞ ദിവസമാണ് ജയ്സണ്‍ കൂപ്പറെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജയ്സണ്‍ കൂപ്പറിനെ കൂടാതെ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുവര്‍ക്കെതിരെയും യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
റെയ്ഡില്‍ മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ ലഭിച്ചതായാണ് പോലീസ് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്റുകള്‍, നിയമ സഹായം നല്കല് എന്നിവയാണ് തുഷാറിനെതിരെ ആരോപിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെ രാവിലെ 8. 30നും 9.30നുമിടയിലാണ് ദേശീയപാത അതോറിറ്റി ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായത്. സ്ഥലത്ത് നിന്ന് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ ലഭിച്ചിരുന്നു. സ്വീപ്പര്‍ ജോലിക്കാര്‍ ഓഫീസ് വൃത്തിയാക്കി പുറത്ത് പോയ സമയത്തായിരുന്നു ആക്രമണം.
Discussion about this post