ഡൽഹി: ബിജെപി ഓഫിസിൽ വിജയത്തെയും പരാജയത്തെയും പരാമർശിച്ച് പോസ്റ്റർ. പോസ്റ്ററിൽ അമിത് ഷായുടെ ചിത്രത്തിനൊപ്പം ഹിന്ദിയില്‍ ‘വിജയം ഞങ്ങളെ അഹംഭാവികളുമാക്കില്ല, തോൽവി നിരാശപ്പെടുത്തുകയുമില്ല’ എന്നെഴുതിയിട്ടുണ്ട്.
എക്സിറ്റ് പോളുകളില്‍ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് വിജയം പ്രവചിച്ചിരുന്നു. എക്സിറ്റ് പോളുകൾ പ്രവചിച്ചതുപോലെ എഎപി ഭരണം തുടരും. ബിജെപി നില മെച്ചപ്പെടുത്തിയെങ്കിലും കോൺഗ്രസ് വൻ തകർച്ചയാണ് നേരിട്ടത്.
2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 67 സീറ്റുകളും ബിജെപി മൂന്നും നേടി. കോൺഗ്രസിന് സീറ്റൊന്നും ലഭിച്ചിരുന്നില്ല.
Discussion about this post