ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എം.എൻ.എസ്.മഹാരാഷ്ട്ര നവനിർമാൺ സേനയുടെ ഔറംഗബാദ് സിറ്റി യൂണിറ്റാണ് അനധികൃതമായി കുടിയേറിയവരെപ്പറ്റി വിവരം നൽകുന്ന വ്യക്തികൾക്ക് സമ്മാനമായി 5000 രൂപ പ്രഖ്യാപിച്ചിട്ടുള്ളത്.തങ്ങളുടെ പാർട്ടി ഓഫീസിന് മുന്നിൽ പതിച്ച പോസ്റ്ററിലൂടെയാണ് എം.എൻ.എസ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
അനധികൃത കുടിയേറ്റക്കാരെ കുറിച്ച് കൃത്യമായ വിവരങ്ങളില്ലാത്തതിനാൽ ഇത്തരക്കാരെ കുറിച്ച് ജനങ്ങളിൽ നിന്നു തന്നെ വിവരം ശേഖരിക്കാനാണ് പാർട്ടിയുടെ തീരുമാനം എന്ന് എം.എൻ.എസ് സിറ്റി യൂണിറ്റ് പ്രസിഡന്റ് സത്നാം സിംഗ് വെളിപ്പെടുത്തി. വിവരങ്ങൾ ശേഖരിച്ചതിനു ശേഷം കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കി പൊലീസിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post