ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷയ്ക്കുള്ള ഒരുക്കങ്ങളെല്ലാം തീഹാർ ജയിലിൽ പൂര്‍ത്തിയായി. ജയില്‍ ഉദ്യോഗസ്ഥരുടെയും പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍, ആരാച്ചാര്‍ യുപി സ്വദേശി പവന് ജല്ലാഡ് ഇന്ന് രാവിലെ ഡല്‍ഹി തിഹാര്‍ ജയിലില്‍ ഓരോ കുറ്റവാളിയുടെയും തൂക്കത്തിന്റെ ഇരട്ടി ഭാരം വരുന്ന മണല്‍ ചാക്കുകള്‍ ഉപയോഗിച്ച് പരീക്ഷണ തൂക്കല് നടത്തി.
നാല് കുറ്റവാളികളേയും ഒരുമിച്ച് തൂക്കാന്‍ സാധിക്കുന്ന പുതിയ കഴുമരത്തിലാണ് ഡമ്മി പരീക്ഷണം നടത്തിയത്. ഇവയുടെ ബലം കഴിഞ്ഞ ദിവസം പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കിയിരുന്നു.
നാല് പ്രതികളെയും ഒരുമിച്ച് വെള്ളിയാഴ്ച രാവിലെ 5.30ന് ആണ് തൂക്കിലേറ്റുന്നത്. കുടുംബാംഗങ്ങളുമായുള്ള പ്രതികളുടെ അന്തിമ കൂടിക്കാഴ്ചകള്‍ പൂര്‍ത്തിയായി. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി പ്രതികള്‍ 24 മണിക്കൂറും നിരീക്ഷണത്തിലാണ്.
Discussion about this post