ഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിനു പിന്നാലെ പലിശ നിരക്കുകളില്‍ ഇളവുകള്‍ വരുത്തി റിസര്‍വ് ബാങ്ക്. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ കുറവ് വരുത്തുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
റിപ്പോ നിരക്ക് 5.15-ല്‍ നിന്ന് 4.4 ശതമാനമായി കുറച്ചു. 0.75 ശതമാനമാണ് റിപ്പോ നിരക്കില്‍ കുറവ് വരുത്തിയത്. റിവേഴ്സ് റിപ്പോ നിരക്ക് നാല് ശതമാനമായും കുറച്ചിട്ടുണ്ട്.
Discussion about this post