തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി പറഞ്ഞ സമയത്തിനുമുന്പെ പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി. നവംബര്‍ 1 ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും ഗൗതം അദാനി വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അേേദ്ദാഹം ഇക്കാര്യം അറിയിച്ചത്. ഇന്നു രാവിലെയാണ് ഗൗതം അദാനി കേരളത്തിലെത്തിയത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാനന്ദനുമായി ഗൗതം അദാനി കൂടിക്കാഴ്ച നടത്തും. വിഴിഞ്ഞം കാരാര്‍ ഒപ്പിടല്‍ ചടങ്ങ് ബഹിഷകരിക്കുമെന്ന് എല്‍ഡിഎഫ് വ്യക്തമാക്കിയിരുന്നു.
ഇന്നിട്ട് വെകീട്ട് 5.30 ന് ദര്‍ബാര്‍ ഹാളിലാണ് ചടങ്ങ്. 25 വര്‍ഷങ്ങളായി പ്രഖ്യാപനങ്ങളിലൂടെയും നിരവധി കടമ്പകളിലൂടേയും കടന്നുപോയ കേരളത്തിലെ സ്വപ്ന പദ്ധതിയാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്.
Discussion about this post