ഡല്‍ഹി: ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ് മെയില്‍ നഴ്സിന് കൊറോണ സ്ഥിരീകരിച്ചു. ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ജോലിചെയ്യുന്നയാള്‍ക്ക് ആണ് കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 35 പേരെ ക്വാറന്റീന് ചെയ്തു.
നഴ്സുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന രോഗികളുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ടെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗത്തിലെ എല്ലാ ഡോക്ടര്‍മാരെയും നഴ്സുമാരെയും പരിശോധനക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ പ്രധാന കൊറോണ ആശുപത്രിയായ ലോക്നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയിലെ ഡയറ്റീഷ്യനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആശുപത്രി ജീവനക്കാര്‍ക്കിടെ നടത്തിയ പരിശോധനയിലാണ് ഡയറ്റീഷ്യന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കമുണ്ടായിരുന്ന 56 ജീവനക്കാരെ ക്വാറന്റീന് ചെയ്തിട്ടുണ്ട്.
Discussion about this post