ചെന്നൈ: തമിഴ്നാട്ടില്‍ 203 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചി. ചെന്നൈയിലാണ് ഏറ്റവും കൂടുല്‍ രോഗം സ്ഥിരീകരിക്കപ്പെട്ടത്. വെള്ളിയാഴ്ച മാത്രം ഇവിടെ 176 കേസുകള്‍ പോസിറ്റീവായി. ഇതോടെ ചെന്നൈയിലെ രോഗബാധിതര്‍ 1000 കടന്നു.
ചെന്നൈയില്‍ മാത്രം നാലു ദിവസത്തിനിടെ അഞ്ഞൂറിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 848 ആക്ടീവ് കേസുകളാണ് ഇവിടെയുള്ളത്. മറ്റു സ്ഥലങ്ങളില്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെങ്കിലും ചെന്നൈയില്‍ സ്ഥിതി സങ്കീര്‍ണമാണെന്നു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു.
വെല്ലൂരില്‍ എട്ട് ബാങ്ക് ജീവനകാര്ക്കു രോഗം സ്ഥിരീകരിച്ചു. അസിസ്റ്റന്റ് മാനേജര്‍ക്ക് ഉള്‍പ്പടെ എട്ട് ബാങ്ക് ജീവനക്കാര്‍ക്കാണ് കൊറോണ. രോഗലക്ഷണം ഇല്ലാത്തവരാണ് പുതിയ കേസില്‍ കൂടുതലെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
Discussion about this post