ഡല്‍ഹി: തബ്ലീഗ് ജമാഅത്തുകാര്‍ കൊറോണ പരത്തിയതാനാലാണ് രാജ്യത്ത് മൂന്നാംഘട്ട ലോക്ഡൗണ്‍ വേണ്ടി വന്നതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്തി മുഖ്താര്‍ അബ്ബാസ് നഖ്വി. ‘ഇന്ത്യ ടുഡേ’ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ചര്‍ച്ചയായ ‘ഇ-അജണ്ട ആജ്തക്കി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തബ്ലീഗ് ജമാഅത്തിന്റെ ‘കുറ്റകരമായ അനാസ്ഥ’ക്ക് എല്ലാ മുസ്ലിമുകളെയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് പറയുമ്പോള്‍ തന്നെ, ആ സംഭവം രാജ്യം മുഴുവന്‍ കൊറോണ പരത്താന്‍ ഇടയാക്കിയിട്ടുണ്ടെന്ന് ഓര്‍ക്കണം. അവരുടെ ‘കുറ്റകൃത്യം’ എല്ലാ മുസ്ലിമുകളുടേതുമല്ല. ഒരു സംഘടനയുടെ അനാസ്ഥ കൊണ്ട് രാജ്യം മുഴുവനുമാണ് രോഗം പടര്‍ന്നത്. തബ്ലീഗ് ജമാഅത്തുകാര്‍ ഈ ‘കുറ്റകരമായ അനാസ്ഥ’ കാട്ടിയിരുന്നില്ലെങ്കില്‍ രാജ്യത്ത് മൂന്നാംഘട്ട ലോക്ഡൗണ്‍ വേണ്ടി വരില്ലായിരുന്നു. ഇതിന് അവര്‍ക്ക് നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും നല്‍കേണ്ടതുണ്ട് – അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയ സംഭവം കൂടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post