ലക്നൗ: സ്ത്രീത്വത്തെ അപമാനിക്കുന്ന വിവാദ പരാമര്‍ശവുമായി സമാജ്വാദ് പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. നാലു പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുന്നത് പ്രായോഗികമല്ലെന്നായിരുന്നു മുലായം സിംഗിന്റെ പരാമര്‍ശം.
ഉത്തര്‍പ്രദേശില്‍ ബലാത്സംഗകേസുകള്‍ കുറവാണെന്നും മുലായം സിംഗ് അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബാദ്വാനില് സഹോദരിമാര്‍ കൊല്ലപ്പെട്ടത് പീഡനത്തിനിരയായല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുലായം പ്രസ്താവന നടത്തിയത്.
ഒരാള്‍ ഇത്തരമൊരു കൃത്യം ചെയ്താല്‍ ആ കുടുംബത്തിലെ മറ്റ് നാലു പുരുഷന്മാര് കൂടി അറസ്റ്റു ചെയ്യപ്പെടുന്ന സ്ഥിതിയാണുള്ളത്. ഇത്തരം ഒരുപാട് കേസുകളില്‍ തനിക്ക് നേരിട്ട് അറിവുള്ളതാണ്. ഒരു യുവതിയെ നാലു പേര് ചേര്‍ന്ന് മാനഭംഗപ്പെടുത്താന്‍ കഴിയില്ലെന്നും യാദവ് പറഞ്ഞു. നിരപരാധികളും ശിക്ഷിക്കപ്പെടുന്നുണ്ടെന്നും ഇത് തങ്ങളുടെ പാര്‍ട്ടിക്കെതിരായ അപവാദപ്രചരണത്തിന്റെ ഭാഗമാണെന്നും മുലായം സിംഗ് കുറ്റപ്പെടുത്തി.
മറ്റേത് സംസ്ഥാനങ്ങളെ അപേക്ഷിച്ചും യു.പിയിലെ ക്രമസമാധന നില മെച്ചപ്പെട്ടു. യു.പിയിലെ ജനസാന്ദ്രത കണക്കിലെടുക്കുമ്പോള്‍ കുറ്റകൃത്യത്തിന്റെ തോത് കുറവാണെന്നും മുലായം കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമല്ല മുലായം ഇത്തരം പരാര്‍മശം നടത്തുന്നത്. 2014ല്‍ ഏപ്രിലില്‍ കൂട്ടമാനഭംഗക്കേസില്‍ മൂന്നു യുവാക്കളെ വധശിക്ഷയ്ക്ക് വിധിച്ച കോടതി ഉത്തരവിനെ വിമര്‍ശിച്ച് മുലായം നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ‘ആണ്‍കുട്ടികള്‍ അവര്‍ ആണുങ്ങളായതിനാല്‍ ചില കുസൃതികള്‍ ചെയ്യും’ എന്നായിരുന്നു മുലായമിന്റെ പരാമര്‍ശം.
Discussion about this post