ബെയ്ജിങ് : ഹോങ്കോങിന്റെ സുരക്ഷാ നിയമങ്ങൾ ചൈനീസ് പാർലമെന്റ് പാസാക്കി.ഇതിനെ തുടർന്ന് ബെയ്ജിങിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു.പുതിയ സുരക്ഷാ നിയമങ്ങൾ ഹോങ്കോങിന്റെ മിനി കോൺസ്റ്റിട്യൂഷനിൽ ഭേദഗതി വരുത്തുന്ന രീതിയിലുള്ളതാണ്.ഹോങ്കോങിന്റെ സ്വയം ഭരണാവകാശം സുരക്ഷാ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഇല്ലാതാവും. സുരക്ഷാ നിയമങ്ങൾ ചൈനീസ് അംഗീകരിച്ചതിനെ തുടർന്ന് ശക്തമായ പ്രതിഷേധവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തു വന്നിട്ടുണ്ട്.
ഹോങ്കോങ്ങ് ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഉചിതമായ ഒരു തീരുമാനം എടുത്തില്ലെങ്കിൽ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. യുഎസിന്റെ ഒരുപാട് കമ്പനികൾ ഹോങ്കോങിൽ പ്രവർത്തിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ ഹോങ്കോങിന്റെ ഭരണം ചൈന ഏറ്റെടുത്താൽ അമേരിക്കയെ അത് പ്രതികൂലമായി ബാധിക്കുമെന്നതാണ് അമേരിക്കയെ അസ്വസ്ഥമാക്കുന്നത്.ചൈന വളരെ വലിയൊരു തെറ്റിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവായ ലാറി കുഡ്ലോ ഹോങ്കോങിൽ സുരക്ഷാ നിയമം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു
Discussion about this post