മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച വിമാനത്താവള ജീവനക്കാരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ് ഈ വ്യക്തി.
രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇയാള്‍ സന്ദര്‍ശിച്ച നടുവണ്ണൂരിലെ പെട്രോള്‍ പമ്പും ബേക്കറിയും ഫ്രൂട്ട്സ് കടയും തത്ക്കാലത്തേക്ക് അടക്കാന്‍ നടുവണ്ണൂര്‍ പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശം നല്കി. ഇവിടങ്ങളിലെ ജീവനക്കാരോട് 14 ദിവസം ക്വാറന്റീനില്‍ കഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post