ജമ്മുകശ്മീരിലെ ലൈൻ ഓഫ് കൺട്രോളിലൂടെ നുഴഞ്ഞു കയറുകയായിരുന്ന ഭീകരവാദികളെ ഇന്ത്യൻ സൈന്യം തടഞ്ഞു.പുലർച്ചെ കുപ്വാര ജില്ലയിലെ മച്ചൽ പ്രദേശത്തിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരവാദികളെ സൈന്യം തടയുകയും വെടിയുതിർക്കുകയുമായിരുന്നു.ഇവരെ ഇതുവരെ പിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ലൈൻ ഓഫ് കൺട്രോളിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരവാദികളിൽ നിന്നും 3 എകെ 47, ഒരു സ്നൈപ്പർ റൈഫിൾ, 8 ഗ്രനേഡുകൾ എന്നിവ കണ്ടെടുത്തതായി ഇന്ത്യൻ സൈന്യത്തിലെ ചിനാർ കോർപ്സ് ട്വീറ്റ് ചെയ്തിട്ടുണ്ട്.ഭീകരവാദികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി നടക്കുകയാണ്.
Discussion about this post