കൊച്ചി : പ്രശസ്തസിനിമാ താരം മോഹന്‍ലാലിന്റെ ലാലിസം പിരിച്ചു വിട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പ്രോഗ്രാം കോര്‍ഡിനേറ്ററും സംഗീത സംവിധായകനുമായ രതീഷ് വേഗ . ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണ്. ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയില്‍ ഇന്നലെ ചെയ്ത ഷോ ലാലിസമല്ലെന്നും രതീഷ് വേഗ പറഞ്ഞു .ദേശീയ ഗെയിംസിന് വേണ്ടി പ്രത്യേകം പെര്‍ഫോര്‍മന്‍സ് ചെയ്ത മറ്റൊരു പരിപാടിയാണ് ഇന്നലെ അവതരിപ്പിച്ചത്. ഷോയുമായി സംഭവിച്ച ഏകോപനപ്പിഴവുകളാണ് തിരിച്ചടിയായത് .പിഴവുകള്‍ തിരുത്തി മുന്നോട്ടു പോകുമെന്നും രതീഷ് വേഗ അറിയിച്ചു.
ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയില്‍ ഇന്നലെ അവതരിപ്പിച്ച മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ലാലിസം പരിപാടിക്കെതിരെ വ്യാപക വിമര്‍ശം ഉയര്‍ന്നിരുന്നു. ഉത്സവപ്പറമ്പിലെ ഗാനമേളയുടെ നിലവാരം പോലുമില്ലാത്ത പരിപാടിയാണ് വേദിയില്‍ അവതരിപ്പിക്കപ്പെട്ടതെന്ന് വിമര്‍ശകര്‍ ആരോപിച്ചിരുന്നു. മോഹന്‍ലാല്‍ എന്ന നടനെ സ്നേഹിക്കുന്നവര്‍ ലാലിന്റെ പാട്ടുപാടാനുള്ള വിഫല ശ്രമത്തെയും പരിഹസിച്ചു.
മോഹന്‍ലാലിന്റെ അവതരണവും ഇന്ത്യയിലെ തന്നെ പേരെടുത്ത ഗായകരുടെ പാട്ടുകളും കോര്‍ത്തിണക്കിയാണ് ലാലിസം അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍, ഗാനത്തിന്റെ തെരഞ്ഞെടുപ്പും പുതുമയില്ലാത്ത അവതരണവും പ്രേക്ഷകരെ ബോറടിപ്പിച്ചു കളഞ്ഞു.
ആദ്യമായാണ് ലാലിസം എന്ന മ്യൂസിക് ബാന്‍ഡ് ഒരു വേദിയില്‍ പരിപാടി അവതരിപ്പിച്ചിക്കുന്നത് . പരിപാടിയുടെ ചെലവിനായി സര്‍ക്കാര്‍ 2 കോടി രൂപ നല്‍കിയത് നേരത്തെ തന്നെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ഇത് പ്രതിഫലമില്ലെന്നും കലാകാരന്മാര്ക്കുള്ള ചെലവുമാത്രമാണെന്നുമായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം.
Discussion about this post