ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ഭീകരരുടെ പോസ്റ്ററുകളും ബാനറുകളും പൊതു സ്ഥലങ്ങളില്‍ പതിപ്പിച്ച നദീം അഹമ്മദ് ദര്, ഇര്‍ഷാദ് അഹമ്മദ് സോഫി, ഷാകിര്‍ അഹമ്മദ് ദര് എന്നിവരാണ് അറസ്റ്റിലായത്. ജമ്മു കശ്മീരിലെ പാംപോരിലായിരുന്നു സംഭവം.
പാംപൂര്‍ പോലീസും 50 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും കൂടുതലും പോസ്റ്ററുകള്‍, ബാനറുകള്‍, ലഘുലേഖകള്‍ എന്നിവ പിടിച്ചെടുത്തു. ഇതിന് പുറമേ പോസ്റ്ററുകള്‍ തയ്യാറാക്കാന്‍ ഇവര്‍ ഉപയോഗിക്കുന്ന രണ്ട് കമ്പ്യൂട്ടറുകളും, പ്രിന്ററും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Discussion about this post