പാട്ന: ബീഹാറിന്റെ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായി നാലാം തവണയാണ് നിതീഷ് സംസ്ഥാനത്തിന്റെ ഭരണചക്രം കൈയേറുന്നത്. ഇതുവരെ ആറ് തവണ നിതീഷ് ബീഹാറിന്റെ മുഖ്യമന്ത്രിയായിട്ടുണ്ട്.
ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവര്‍ എത്തി. താരാ കിഷോര്‍ പ്രസാദ്, രേണു ദേവി എന്നിവര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയാകും.
Discussion about this post