ഡല്‍ഹി: ആദ്യം സൈനികരുടെ ധീരതയെ ചോദ്യം ചെയ്തു, ഇപ്പോള്‍ ഇന്ത്യന്‍ വാക്സിന് അനുമതി നല്‍കിയത് ചോദ്യം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. അടിയന്തര ഉപയോഗത്തിനായി ഇന്ത്യയില്‍ വികസിപ്പിച്ച വാക്സിന് അനുമതി നല്‍കിയതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അസ്വസ്ഥരാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ സൈനികരുടെ ധീരതയെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മിച്ച വാക്സിന് അനുമതി നല്‍കിയതില്‍ അസന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ജയറാം,തരൂര്‍, അഖിലേഷ് പറഞ്ഞത് ശരിയാണ്. ആദ്യം അവര്‍ നമ്മുടെ സൈനികരുടെ ധീരതയെ ചോദ്യം ചെയ്തു. ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മിച്ച രണ്ട് വാക്സിനുകള്‍ക്ക് ഡി.സി.ജി.ഐ അനുമതി നല്‍കിയതില്‍ അവര്‍ അസന്തുഷ്ടരാണ്. അവര്‍ സ്ഥിരമായി രാഷ്ട്രീയ ആരോപണങ്ങള്‍ക്കുള്ള അന്വേഷണത്തിലാണ്.’ ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.
Discussion about this post