ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 2’ ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമുകളില്‍ റിലീസ് ആയതിന് പിന്നാലെ മോഹന്‍ലാല്‍ നായകനായ ചിത്രത്തെ കുറിച്ച് വ്യത്യസ്ത കുറിപ്പുമായി രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍. മൂവാറ്റുപുഴ ഭാഗത്ത് തെളിയിക്കപ്പെടാത്ത കൊലപാതക കേസുകള്‍ വല്ലതും ഉണ്ടെങ്കില്‍ ജീത്തു ജോസഫിനെ കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് അന്വേഷിക്കണമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ദൃശ്യം 2 കണ്ടോ, എന്താണ് അഭിപ്രായം എന്നൊക്കെ ഒരുപാട് സുഹൃത്തുക്കള്‍ ചോദിച്ചു; പലരും സിനിമാ രംഗത്തുതന്നെ ഉള്ളവര്‍. കണ്ടു. അഭിപ്രായം ചുവടെ:
മൂവാറ്റുപുഴ ഭാഗത്ത് തെളിയിക്കപ്പെടാത്ത കൊലപാതക കേസുകള്‍ വല്ലതും ഉണ്ടെങ്കില്‍ ജീത്തു ജോസഫിനെ കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് അന്വേഷിക്കണം! വ്യക്തിപരമായ ഒരു സന്തോഷം കൂടി. ഗായിക എന്ന ടൈറ്റില്‍ സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ കയ്യടിച്ചു. പ്രിയ സുഹൃത്ത്, Zonobia Safar. ❤️(റിസ്ക് കൂടുതല്‍ ആയതിനാല്‍, നടക്കാന്‍ പ്രായോഗികത തീരെ കുറഞ്ഞ ക്ലൈമാക്സ് ആണെന്ന് സായ്കുമാറിന്റെ കഥാപാത്രത്തിലൂടെ നടത്തിയ ഡിസ്ക്ലെയ്മര്‍ ഇഷ്ടപ്പെട്ടു)
Discussion about this post