തിരുവനന്തപുരം: കിഫ്ബി ഓഫീസിൽ പരിശോധന നടത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ സൽപ്പേര് കളയാനാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമമെന്നാണ് തോമസ് ഐസക്കിന്റെ ആരോപണം.
നികുതി അടയ്ക്കാത്ത കരാറുകാരുമായി കിഫ്ബിക്ക് ബന്ധമില്ലെന്നാണ് തോമസ് ഐസക് പറയുന്നത്. കിഫ്ബിയുടെ മേക്കിട്ട് കയറാൻ വരേണ്ടെന്നും മഞ്ചീത്ത് സിംഗിന് വിവരമില്ലെങ്കൽ സഹാറ കേസ് എടുത്ത് പഠിക്കട്ടേയെന്നും അപ്പോൾ അറിയാം കെ എം എബ്രഹാമാരാണെന്നും ഐസക് ഭീഷണിപ്പെടുത്തി. പ്രണബ് കുമാർ മുഖർജി തലങ്ങും വിലങ്ങും നോക്കിയിട്ട് എബ്രഹമിനെ ഒന്നും ചെയ്യാനായിട്ടില്ല, പിന്നെയാണ് ഈ ജൂനിയർ ഉദ്യോഗസ്ഥൻ എന്നും തോമസ് ഐസക് പരിഹസിച്ചു.
പരിശോധനക്ക് വന്ന ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്താൽ അപ്പോ കാണാമെന്നും തോമസ് ഐസക് ഭീഷണിപ്പെടുത്തി.
Discussion about this post