പാലക്കാട്: ക്ഷേത്രദർശനത്തിനെത്തിയ തന്നെ സിപിഎം നേതാക്കൾ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കഴിഞ്ഞ ദിവസം ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ പാളയം പ്രദീപിനൊപ്പം വിളക്കുപൂജയില്‍ പങ്കെടുക്കാനെത്തിയ തന്നെ ഇടതുപ്രവര്‍ത്തകര്‍ ക്ഷേത്രത്തിനകത്തേക്ക് കടത്തിവിട്ടില്ലെന്നും രമ്യ ഹരിദാസ് പരാതിയിൽ പറയുന്നു.
സംഭവത്തിൽ രമ്യ ഹരിദാസ് ഡിജിപിക്കും പാലക്കാട് എസ്പിക്കും പരാതി നൽകി. ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ചപ്പോൾ സിപിഎം പ്രവർത്തകർ അപമാനിക്കുകയും തടയാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് സംരക്ഷണത്തിലാണ് പൂജയില്‍ പങ്കെടുത്തതെന്നും രമ്യ ഹരിദാസ് പറയുന്നു.
സിപിഐഎം പ്രാദേശിക നേതാവും കിഴക്കഞ്ചേരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ കലാധരനാണ് സംഭവങ്ങൾക്ക് നേതൃത്വം നൽകിയതെന്ന് രമ്യ ഹരിദാസ് ആരോപിക്കുന്നു.
Discussion about this post