കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. വര്‍ഗീയ പരാമര്‍ശം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടത്തിയതിനാണ് നോട്ടീസ്. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് മമതയ്ക്കെതിരെ പരാതി നല്‍കിയത്.
48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് മമതയോട് കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലീംങ്ങളുടെ വോട്ട് വിഭജിച്ച് പോകാതെ നോക്കണമെന്ന് മമത പ്രചാരണത്തിനിടെ പറഞ്ഞിരുന്നു.
Discussion about this post