തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ സരിത എസ് നായരുടെ കൂട്ടാളിയായ സിപിഐ നേതാവ് അറസ്റ്റിൽ. സിപിഐ പഞ്ചായത്തംഗമായ ആനാവൂര്‍ കോട്ടയക്കല്‍ പാലിയോട് വാറുവിളാകത്ത് പുത്തന്‍വീട്ടില്‍ ടി രതീഷ് ആണ് അറസ്റ്റിലായത്. ഇയാളാണ് കേസിലെ ഒന്നാം പ്രതി.
തൊഴില്‍ തട്ടിപ്പില്‍ സരിതാ നായര്‍ക്കും പങ്കുണ്ടെന്ന് അറസ്റ്റിലായ രതീഷ് പോലീസിനു മൊഴി നല്കി. ജോലി വാഗ്ദാനം ചെയ്ത് താന്‍ ആറു പേരില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു. നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കെടിഡിസി, ബെവ്കോ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പത്തോളം യുവാക്കളില്‍ നിന്ന് 25 ലക്ഷത്തോളം രൂപ തട്ടിയെന്നായിരുന്നു കേസ്. ഒന്നാം പ്രതി രതീഷും രണ്ടാം പ്രതി ഷാജു പാലിയോടും ചേര്‍ന്നാണ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്. തട്ടിയെടുത്ത തുക ഷാജു പാലിയോട് വഴി സരിത നായര്‍ക്ക് കൈമാറിയതായും ഇയാള്‍ അറിയിച്ചു. പാലിയോട് ഷാജുവുമായി സരിതാ നായര്‍ക്ക് ബന്ധമുള്ളതായും രതീഷ് പൊലീസിനോട് പറഞ്ഞു.
Discussion about this post