ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾ. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആരംഭിച്ച ക്യാമ്പയിന് താരങ്ങൾ പിന്തുണ പ്രഖ്യാപിച്ചു.
“ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കുക. നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്” എന്നെഴുതിയ, ഐഎംഎ പുറത്തിറക്കിയ ഓണ്‍ലൈന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി വിഷയത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
https://www.facebook.com/Mammootty/posts/337870157702992
“കൊവിഡ് എന്ന മഹാമാരിക്കെതിരെ കഴിഞ്ഞ ഒന്നര വർഷത്തോളമായി പോരാടിക്കൊണ്ടിരിക്കുന്നവരാണ് നമ്മൾ എല്ലാവരും. ഈ യുദ്ധത്തിലെ മുന്നണി പോരാളികളാണ് ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകർ. വളരെ ദുഷ്കരമായ ലോക്ക്ഡൗണ്‍ സമയങ്ങളിൽ നമ്മൾ എല്ലാവരും വീടുകളിൽ സുരക്ഷിതരായി ഇരിക്കുവാന് ജീവൻ പോലും പണയം വെച്ച് അഹോരാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാർക്കെതിരെയും ആശുപത്രികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്.‘ ഇതായിരുന്നു മോഹൻലാലിന്റെ കുറിപ്പ്.
https://www.facebook.com/ActorMohanlal/posts/344322657061006
സിനിമാ താരങ്ങളായ ടൊവിനൊ തോമസ്, അഹാന കൃഷ്ണ എന്നിവരും ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾക്കെതിരെ രംഗത്ത് വന്നിരുന്നു.
Discussion about this post