ജമ്മു കശ്മീരില്‍ മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരരെ സുരക്ഷാസേന വധിച്ചു. ബാരാമുല്ല ജില്ലയില്‍ മൂന്ന് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
സോപോറില്‍ ജൂണ്‍ 12 ന് നടന്ന ആക്രമണത്തെ തുടര്‍ന്ന് ക്യാംപ് ചെയ്തു വരികയായിരുന്നു. അന്നത്തെ ആക്രമണത്തില്‍ രണ്ട് പൊലീസുകാരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു.
മാര്‍ച്ച് 29 ന് സോപോര്‍ മുനിസിപ്പല്‍ കൗണ്‍സിലിന് നേരെ നടന്ന ആക്രമണത്തില്‍ രണ്ട് കൗണ്‍സിലര്‍മാരെയും ഒരു പോലീസുകാരനെയും തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു.
Discussion about this post