സാന്‍ഫ്രാന്‍സിസ്കോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സുക്കര്‍ ബര്‍ഗിന്റെ കമ്പനിയുടെ കര്‍ശന വസ്ത്രധാരണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍. . പുരുഷ റിപ്പോര്‍ട്ടര്‍മാര്‍ ബിസിനസ് വേഷത്തില്‍ വേണം മോദിസൂക്കര്ബര്ഗ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കേണ്ടത്. വനിതാ റിപ്പോര്‍ട്ടര്‍മാര്‍ സ്ളീവ്ലെസ് ഷര്‍ട്ടുകളും കുട്ടിപ്പാവാടയും ധരിക്കാന്‍ പാടില്ല. പകരം മര്യാദയുള്ള രീതിയില്‍ വസ്ത്രം ധരിച്ചിരിക്കണം എന്നിങ്ങനെയാണ് ഫേസ്ബുക്ക് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശം.
ഫേസ്ബുക്ക് നല്കിയ മറ്റ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്-മോദിയും ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗും ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന മെന്‍ലോ പാര്‍ക്ക് ആസ്ഥാനത്ത് മാദ്ധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങളും മറ്റും പ്രാദേശിക സമയം രാവിലെ 6.30ന് മുന്‍പ് അകത്ത് പ്രവേശിച്ചിരിക്കണം. എട്ടു മണിക്ക് മുന്‍പ് മാധ്യമ പ്രവര്‍ത്തകരും പരിപാടി നടക്കുന്ന വേദിയില്‍ എത്തണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ നിര്‍ബന്ധമാണ്. രജിസ്ട്രേഷന് ഇല്ലാത്തവരെ പരിപാടി നടക്കുന്നിടത്തേക്ക് പോവാന്‍ അനുവദിക്കില്ല. തിരിച്ചറിയല്‍ രേഖകളും കൈവശം വയ്ക്കണം. ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, സര്‍ക്കാര്‍ നല്കുന്ന തിരിച്ചറയില്‍ രേഖ എന്നിവ ഉപയോഗിക്കാം.
9.30നാണ് പരിപാടി തുടങ്ങും. അധികമായി വേണ്ട സൗകര്യങ്ങളെല്ലാം തന്നെ ഫേസ്ബുക്ക് ഏര്‍പ്പാടാക്കി നല്‍കും. സൗജന്യ വൈഫൈയും നല്‍കും. പരിപാടി നടക്കുന്ന ടൗണ്‍ഹാളിലെ സൗകര്യങ്ങള്‍ മാത്രമെ ഉപയോഗിക്കാനാവു. പരിപാടിക്കിടെ മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും കഴിയില്ല. തത്സമയ സംപ്രേഷണം അനുവദിക്കില്ല.
പരിപാടി റെക്കാഡ് ചെയ്യുകയും ഫോട്ടോ എടുക്കുകയും ചെയ്യാം. മോദി ഹിന്ദിയിലായിരിക്കും സംസാരിക്കുകയെങ്കിലും തര്‍ജ്ജമ അപ്പോള്‍ തന്നെ ലഭിക്കും. ഉപഗ്രഹ സംപ്രേഷണം ഇംഗ്ളീഷിലൂടെയായിരിക്കും. വാഷിങ്ടണ്‍ സമയം വൈകിട്ട് മൂന്ന് മുതല്‍ ആറു വരെ ഹിന്ദിയിലും മറ്റു ഭാഷകളിലും മോദിയുടെ പരിപാടി കാണാം.
Discussion about this post