ബംഗളൂരു: കുടുംബവഴക്കിനിടെ മദ്യപനായ ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് മുറിച്ചു. വഴക്കിനിടെ തടസം പിടിക്കാനെത്തിയ ഭാര്യാമാതാവിനെ മര്‍ദിക്കുകയും ചെയ്തു. കര്‍ണാടകയിലെ ധര്‍വാഡിലെ അമിനഭവി ഗ്രാമത്തിലാണ് സംഭവം. ഉമേഷ് ഗംഗുഡാരിയാണ് പ്രതി.
മദ്യത്തിന് അടിമയായ ഇയാള്‍ നിരന്തരം ഭാര്യയെ ഉപദ്രവിച്ചിരുന്നു. പതിവുപോലെ കഴിഞ്ഞദിവസമുണ്ടായ വഴക്കിനിടെ മൂര്‍ച്ഛയുള്ള ആയുധം ഉപയോഗിച്ച് ഭാര്യ ഗീതയുടെ മൂക്ക് മുറിക്കുകയായിരുന്നു.
ഗീത മാതാവിനൊപ്പമാണ് താമസം. ഇയാളെ തടയാന്‍ ശ്രമിച്ച ഭാര്യാമാതാവിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. കുറ്റകൃത്യത്തിന് ശേഷം പ്രതി രക്ഷപ്പെട്ടു.
സംഭവമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ പൊലീസാണ് ഗീതയെയും മാതാവിനെയും ആശുപത്രിയിലാക്കിയത്. പ്രതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post