കോഴിക്കോട് : കേരളത്തിലെ വ്യപാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി നേതാവ് എം ടി രമേശ്. വ്യാപാരി സമൂഹത്തോട് സംസ്ഥാന സര്‍ക്കാരിന്‍്റെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യത്വപരമായി കാണുന്നതിന് പകരം മുഖ്യമന്ത്രി അവരെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. നിലവിലെ കട അടച്ചിടലിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യാപാരികളുടെ ആവശ്യത്തിനെ ബിജെപി അനുകൂലിക്കുന്നു. വ്യാപാരികളുടെ നാളത്തെ സമരം ഒരു സംഘര്‍ഷത്തിലേക്ക് പോകാതെ നോക്കണെന്നും എം ടി രമേശ് വ്യക്തമാക്കി.
ബിജെപി വ്യപാരികള്ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സിപിഎം സെക്രട്ടറിയെ പോലെയാണ് പെരുമാറുന്നതെന്നും ദുര്‍വാശി വെടിയണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.
Discussion about this post