കഴിഞ്ഞ ദിവസം ജന്മദിനമാഘോഷിച്ച പ്രണവ് മോഹന്‍ലാലിന് ജന്മദിന സമ്മാനമായി ഹൃദയത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് വിനീത് ശ്രീനിവാസന്. പ്രിയപ്പെട്ട അപ്പുവിനെക്കുറിച്ച് ഒരുപാട് പറയാനുണ്ടെന്നും എന്നാല്‍ ഹൃദയം റിലീസ് ചെയ്ത് പ്രേക്ഷകര്‍ കാണുന്നത് വരെ കാത്തിരിക്കുകയാണെന്നും പോസ്റ്റര്‍ പങ്കുവച്ച് വിനീത് ശ്രീനിവാസന് കുറിച്ചു.
ഒരു കണ്ണടച്ച് സ്റ്റില്‍ കാമറ ക്ളിക്ക് ചെയ്യുന്ന പ്രണവിന്റെ ചിത്രമാണ് പോസ്റ്ററില്‍.
അതേസമയം പ്രിയദര്ശന് – മോഹന്‍ലാല്‍ ടീമിന്റെ മെഗാഹിറ്റായ ചിത്രത്തിലെ സമാന രീതിയിലുള്ള മോഹന്‍ലാലിന്റെ ഫോട്ടോയുമായി ചേര്‍ത്തുവച്ച് ഈ ഫോട്ടോ സമൂഹമാദ്ധ്യമങ്ങളില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍.
മെരിലാന്‍ഡിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിർമ്മിക്കുന്നത്. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് നായികമാര്‍. അജു വര്‍ഗീസാണ് മറ്റൊരു പ്രധാന താരം.
അതേസമയം ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
Discussion about this post