മലപ്പുറം: മലപ്പുറത്ത് ക്ഷേത്രത്തിൽ നിന്നും തിരുവാഭരണം മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. എടക്കര ദേവീക്ഷേത്രത്തിൽ നിന്നുമാണ് തിരുവാഭരണം മോഷണം പോയത്. സംഭവത്തിൽ പ്രതി തോരംകുന്നിലെ കുന്നുമ്മൽ സൈനുൽ ആബിദാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമായിരുന്നു മോഷണം. ക്ഷേത്രവാതിൽ തകർത്ത് അകത്തുകടന്നായിരുന്നു മോഷണം. ഭണ്ഡാരവും, ഓഫീസിന്റെ അലമാരിയും ഇയാൾ തകർത്തിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.
ഇതിനു മുൻപും നിരവധി ക്ഷേത്രങ്ങളിൽ നിന്നും ആബിദ് ആഭരണങ്ങൾ മോഷ്ടിച്ചിട്ടുണ്ട്. മോഷണക്കേസിൽ അറസ്റ്റിലായ ഇയാൾ കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തിൽ ഇറങ്ങിയത്. ആഭരണം പണയംവെയ്ക്കുന്നതിനായി ആധാർകാർഡ് എടുക്കാൻ പോകുമ്പോഴാണ് ഇയാൾ അറസ്റ്റിലായത്.
Discussion about this post